പറളി ഗ്രാമപഞ്ചായത്തിൽ നവീകരണം പൂർത്തീകരിച്ച മീറ്റിങ്- കോൺഫറൻസ് ഹാളുകളുടെയും, വനിത ജിംനേഷ്യത്തിന്റെയും ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ നിർവഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2024-25 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപയും, പറളി ഗ്രാമപഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപയും ചെലവഴിച്ചാണ് മൂന്ന് പദ്ധതികളുടെയും പ്രവൃത്തി പൂർത്തീകരിച്ചത്.

പറളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രേണുകാദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.എ ബിന്ദു, പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ സഫ്ദർ ശരീഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എസ് അജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ടി സുരേഷ് കുമാർ, പി.സി മോഹൻരാജ്, എം.വി ചെമ്പകവല്ലി ബ്ലോക്ക്‌-ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.