ഹരിപ്പാട് നഗരസഭ വികസന സദസ്സ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ഭക്ഷണം, പാർപ്പിടം, മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഒരുക്കി എല്ലാവരെയും ചേർത്ത് പിടിച്ചുകൊണ്ടാണ് നവകേരളം യാഥാർഥ്യമാക്കുന്നതെന്ന് അവര്‍ പറഞ്ഞു.
സദസ്സില്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. വിശിഷ്ട വ്യക്തികളെ ആദരിക്കലും സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ എസ് രശ്മിയും നഗരസഭയുടെ പ്രോഗ്രസ് റിപ്പോർട്ട് നഗരസഭ സെക്രട്ടറി ബി ഷമീർ മുഹമ്മദും അവതരിപ്പിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് കൃഷ്ണകുമാർ ഓപ്പൺ ഫോറം നയിച്ചു. വാർഡ് കൗൺസിലർമാരായ ആർ രാജേഷ്, സജിനി സുരേന്ദ്രൻ, എസ് സുജ, പി വിനോദിനി, ഈപ്പൻ ജോൺ, എസ് രാധാമണിയമ്മ, സി ഡി എസ് ചെയർപേഴ്സൺ എസ് സിന്ധു മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
