തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാതല മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ സമിതിയുടെ അധ്യക്ഷനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമാണ്. ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്‌ടർ, ജില്ലാ ലോ ഓഫീസർ,ദീപിക ഇടുക്കി ബ്യൂറോ ചീഫും ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറിയുമായ ജെയിസ് വാട്ടപ്പിള്ളി, ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ടൻ്റ് എഡിറ്റർ തോമസുകുട്ടി ജോയി എന്നിവരാണ് സമിതി അംഗങ്ങൾ. മാധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതായുള്ള പരാതികളിന്മേലും അല്ലെങ്കിൽ മറ്റേതെങ്കിലും മാധ്യമ സംബന്ധിയായ കാര്യങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനായാണ്  ജില്ലാ മീഡിയാ റിലേഷൻസ് സമിതി.