അസാപ് കേരള നടത്തുന്ന ഹൈഡ്രോപോണിക്സ് പ്രൊഡ്യൂസർ കോഴ്സുമായി ബന്ധപ്പെട്ട് ഏപ്രിൽ 22 ന് വൈകുന്നേരം 7ന് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ളവർ http://tiny.cc/webinarregistration ലിങ്കിലൂടെ 22ന് വൈകുന്നേരം 4 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 9400683868.

എസ്.സി.ഇ.ആർ.ടി കേരളയിലേക്ക് മലയാളം, എഡ്യൂക്കേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ / റിസർച്ച് ഓഫീസർ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ…

1955 ലെ തിരുവിതാംകൂർ - കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും നിശ്ചിത സമയപരിധിക്കുള്ളിൽ വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് അവരുടെ…

മെയ്യ് 2ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 23ന് രാവിലെ 11.30 ന്  തിരുവനന്തപുരം നഗരസഭ കാര്യാലയത്തിൽ തുറമുഖ വകുപ്പ് മന്ത്രി വി.എൻ.…

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് ഉൾപ്പെടെയുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തനസജ്ജമായി. കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തനസജ്ജമാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ…

കേരളീയ ജനതയുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകിയത്: മുഖ്യമന്ത്രി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും ഐക്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ…

ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സര്‍ക്കാർ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍പരിശീലനം, നൈപുണ്യവികസനം എന്നിവ നല്‍കുന്നതിനായി പ്രചോദനം പദ്ധതി സാമൂഹ്യ നീതി വകുപ്പ്‌ നടപ്പിലാക്കുകയാണ്. എന്‍.ജി.ഒ/എൽ.എസ്.ജി.ഐ സഹകരണത്തോടെ ഗ്രാന്റ്‌-ഇന്‍-എയ്ഡ്‌ പ്രോഗ്രാം ആയാണ്‌ പദ്ധതി…

സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥികൾക്ക് സെമസ്റ്റർ ഇടവേളയിൽ ഹൃസ്വകാല ഇന്റേൺഷിപ്പിന് അവസരമുണ്ട്. വിശദവിവരങ്ങൾക്ക്: 9446536007, 7907856226, cfscchry@gmail.com.

എം.ടെക് എൻവയോൺമെന്റൽ എൻജിനിയറിങ് ബിരുദം നേടിയ രണ്ട് പേർക്ക് സംസ്ഥാന ശുചിത്വ മിഷനിൽ ഒരു വർഷത്തേക്ക് ഇന്റേൺഷിപ്പിന് അവസരം. താത്പര്യമുള്ളവർ നിർദിഷ്ഠ മാതൃകയിലുള്ള അപേക്ഷാഫോം, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ…

സർവീസിലുള്ള അധ്യാപകർക്കായുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 23ന് വൈകിട്ട് 5 വരെ നീട്ടി. അപേക്ഷകർക്ക് 24 മുതൽ 30 വരെ വെരിഫിക്കേഷന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in.