കാസർഗോഡ്: കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍ തളിപ്പറമ്പ് നാടുകാണിയിലെ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിലേക്ക് ഈ മാസം 29 വരെ അപേക്ഷിക്കാം ബി.വോക് ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍, ബി.വോക് ഇന്‍ അപ്പാരല്‍ മാനുഫാക്‌ചെറിംഗ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് എന്നീ കോഴ്‌സുകള്‍ക്ക് യഥാക്രമം 21 22 തീയ്യതികളിലാണ് സ്‌ക്രീനിംഗ് ടെസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടുക ഫോണ്‍ 0460-2226110 9746394616 9995004269
