ദേശീയ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുമായി ജില്ലാതലത്തില്‍ രൂപീകരിക്കുന്ന റിസോഴ്സ് ടീമിന്റെ ഭാഗമാകാം.
ലഹരി വിരുദ്ധമേഖലയില്‍/ ഐ.ആര്‍.സിഎകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍, സോഷ്യല്‍വര്‍ക്ക്, സൈക്കോളജിയില്‍ ബിരുദാനന്തരബിരുദമുള്ളവര്‍, പരിശീലന മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായിരിരിക്കണം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിയ്ക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. തെരഞ്ഞെടുക്കുന്നവര്‍ സാമൂഹ്യനീതി വകുപ്പ് നടത്തുന്ന പരിശീലകര്‍ക്കുള്ള മൂന്നു ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കാനും 2023 വരെ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആവശ്യപ്പെടുന്ന അവസരങ്ങളില്‍ റിസോഴ്‌സ് പേഴ്‌സണായി സേവനം അനുഷ്ഠിക്കാനും സന്നദ്ധരായിരിക്കണം.
പരിശീലകര്‍ക്ക് മണിക്കൂറിന് 500 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 15 ന് വൈകീട്ട് അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04994255074