എ.വി.എ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന് വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും നൽകി. തൃശൂർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും മെഡിക്കൽ കോളേജിന് സമർപ്പിച്ചു. ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊ.ഡോ. പ്രതാപ് സോമനാഥ്, എ.വി.എ ഗ്രൂപ്പിലെ ജിനൻ എന്നിവർ പങ്കെടുത്തു. അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ 20 ലക്ഷത്തോളം രൂപ വില മതിക്കുന്ന കുട്ടികൾക്കുള്ള ആധുനിക വെന്റിലേറ്റർ ഉപകരണങ്ങളാണ് എ.വി.എ മെഡിമിക്‌സ് ഗ്രൂപ്പ് കൈമാറിയത്.
