ആലപ്പുഴ: എന്‍റെ ജില്ല മൊബൈൽ ആപ്ലിക്കേഷന്‍റെ പ്രചാരണത്തിനായി തയ്യാറാക്കിയ പോസ്റ്റർ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പ്രകാശനം ചെയ്തു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്‍, ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, സബ് കളക്ടര്‍ സൂരജ് ഷാജി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം എന്നിവര്‍ പങ്കെടുത്തു.