ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ശനിയാഴ്ചകളില്‍ 12 മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് ‘കോര്‍ബി വാക്സ്’ വാക്സിന്‍ നല്‍കും. ചൊവ്വാഴ്ചകളില്‍ കോവിഷീല്‍ഡ് വാക്സിന്റെയും വ്യാഴാഴ്ചകളില്‍ കോവാക്സിന്റെയും ഒന്നും രണ്ടും ഡോസും ബൂസ്റ്റര്‍ ഡോസും ലഭിക്കും. 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് എടുക്കാവുന്നതാണ്.

തിരുവനന്തപുരം ജനറല്‍ആശുപത്രി, പുലയനാര്‍കോട്ട നെഞ്ച് രോഗ ആശുപത്രി എന്നിവിടങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ കോവിഷീല്‍ഡും കോവാക്സിനും, ശനിയാഴ്ച കോര്‍ബി വാക്സും ലഭിക്കും. ഗവണ്‍മെന്റ് ആയുര്‍വേദ കോളജ് ആശുപത്രിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ കോവിഷീല്‍ഡും ശനിയാഴ്ച ‘കോര്‍ബി വാക്സ്’ വാക്സിനും ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.