കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നിലവിലുളള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലയില്‍ മെയ് 27, 28 തീയതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അദാലത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി ഐ.എ.എസ്. (റിട്ട.), മെമ്പര്‍ എസ്. അജയകുമാര്‍ (എക്‌സ്. എം.പി.) എന്നിവര്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചതും വിചാരണയിലുള്ളതുമായ ഇകേസുകളില്‍, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. പരാതി പരിഹാര അദാലത്തില്‍ ബന്ധപ്പെട്ട പോലീസ് ഓഫീസര്‍മാര്‍, റവന്യൂ വകുപ്പ്, വനം വകുപ്പ്, എക്‌സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, സഹകരണ വകുപ്പ്, പട്ടികജാതി / പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഫോണ്‍ 0471 2724554, 2580307, 2580312.