പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെങ്ങാനൂരിലെ ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ യൂണിഫോം, വസ്ത്രങ്ങള്‍, പ്രതിമാസ പോക്കറ്റ് മണി, ട്യൂഷന്‍ എന്നിവ സൗജന്യമാണെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 8547630012.