വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്, ലക്ചറര്‍ ഇന്‍ സി.എ.ബി.എം. എന്നിവയാണ് ഒഴിവുകള്‍. www.gptcvandiperiyar.org എന്ന വെബ്‌സൈറ്റ് മുഖേന ജൂണ്‍ 12 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 56 വയസ്. ഫോണ്‍ : 04869 253710.