മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനായി ഓംബുഡ്സ്മാന്‍ ജൂണ്‍ 8, 9 തീയതികളില്‍ സിറ്റിംഗ് നടത്തും. ജൂണ്‍ 8 ന് രാവിലെ 11.00 മുതല്‍ 1.00 വരെ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിലും ജൂണ്‍ 9 ന് രാവിലെ 10.30 മുതല്‍ 11.30 വരെ മാങ്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലും ഉച്ചക്ക് 1.30 മുതല്‍ 2.30 വരെ പളളിവാസല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും, വൈകിട്ട് 3.00 മുതല്‍ 4.00 വരെ ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് ഓഫീസിലുമാണ് സിറ്റിംഗ്. തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും അന്നേ ദിവസം നേരിട്ട് സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 291159