സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. കേരള സർവ്വകലാശാലയുടെയും            എ.ഐ.സി.ടി.ഇയുടെയും അംഗീകാരമുള്ള കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ ജൂലൈ 30ന് മുമ്പ് www.kittsedu.org വെബ്‌സൈറ്റിൽ അപേക്ഷിക്കണം.
അംഗീകൃത  സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദവും CAT/KMAT/CMAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവും  നൽകുന്ന കോഴ്‌സിൽ പ്ലെയിസ്‌മെന്റ് സൗകര്യവും നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9446529467/ 9447013046/ 0471-2327707.