സംസ്ഥാന ഐ.ടി.ഐ കലോത്സവം ‘ധീരോത്സവം 2022’ ആരംഭിച്ചു. രാവിലെ ചാക്ക ഐടിഐയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു, നടൻ സുധീർ കരമന, അവതാരകൻ ജി എസ് പ്രദീപ് എന്നിവർ മുഖ്യാതിഥികളായി.
സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനീസ് കൗൺസിൽ ചെയർമാൻ ആഷിക് പ്രദീപ് അദ്ധ്യക്ഷനായി. ഡയറക്ടർ ഓഫ് ട്രെയിനിംഗ് കെ ഗോപാലകൃഷ്ണൻ, അഡിഷണൽ ഡയറക്ടർ ഓഫ് ട്രെയിനിംഗ് സജിമോൻ തോമസ്, ജോയിൻറ് ഡയറക്ടർ ഓഫ് ട്രെയിനിംഗ് ജെ. സുജാത, ചാക്ക ഐടിഐ പ്രിൻസിപ്പൽ ഷമ്മി ബേക്കർ എ, ചാക്ക വാർഡ് കൗൺസിലർ എം ശാന്ത, സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനീസ്  കൗൺസിൽ ജനറൽ സെക്രട്ടറി ശ്രേയസ് പ്രഭ, സ്വാഗത സംഘം ജനറൽ കൺവീനർ ഗോകുൽ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.