എ.ബി.സി.ഡി ക്യാമ്പിലെത്തിയ തലപ്പുഴ ഗോദാവരി കോളനിയിലെ കാടന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ലഭിച്ചു. കാടനും ഭാര്യ അമ്മിണിയും തനിച്ചാണ് കോളനിയില്‍ താമസിക്കുന്നത്. അമ്മിണിക്ക് ബാങ്ക് അക്കൗണ്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന കാടന് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന പല സേവനങ്ങളും ലഭിച്ചിരുന്നില്ല. ട്രൈബല്‍ പ്രമോട്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് കാടന്‍ ക്യാമ്പിലെത്തിയത്. കേരള ഗ്രാമീണ്‍ ബാങ്ക് തവിഞ്ഞാല്‍ ശാഖയിലാണ് കാടന് അക്കൗണ്ട് തുടങ്ങാനായത്. വാര്‍ദ്ധക്യ പെന്‍ഷനെ മാത്രം ആശ്രയിച്ച് കഴിയുന്ന കാടന്റെ കുടുംബത്തിന് പുതിയ ബാങ്ക് അക്കൗണ്ട് അനുഗ്രഹമാകും.
ഇതു വഴി സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും ഇനി ലഭിക്കും.
