കുടുംബശ്രീ ജില്ലാതല ഓണം വിപണനമേള സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴു വരെ പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം പരിസരത്ത് നടത്തും. 35-ഓളം സ്റ്റാളുകള്‍ സജ്ജീകരിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 700 ഹെക്ടറില്‍ കൃഷി ചെയ്ത നേന്ത്രക്കുല, ജൈവ പച്ചക്കറികള്‍ ഓണവിപണിയില്‍ എത്തും.ജില്ലയില്‍ കൃഷിയുമായി ബന്ധപ്പെട്ട് 1317 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെ.എല്‍.ജി ) ഓണവിപണിയുമായി സഹകരിക്കുന്നുണ്ട്.പ്രാദേശിക സംരംഭകരുടെ ഉത്പന്നങ്ങളാണ് മേളയുടെ മുഖ്യ ആകര്‍ഷണം. വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ നെയ്‌തെടുത്ത തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, ബാഗുകള്‍, കൂണ്‍, തേന്‍, അച്ചാറുകള്‍, സ്‌ക്വാഷുകള്‍ തുടങ്ങി ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ ശേഖരം കുടുംബശ്രീ ഫുഡ് സ്റ്റാളുകളില്‍ ഉണ്ടാകും. പഞ്ചായത്ത് തലത്തിലും വിപണന മേളകള്‍ കുടുംബശ്രീ സംഘടിപ്പിക്കുന്നുണ്ട്.