ഓണത്തിനോട് അനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നിന്നും സംസ്ഥാനത്തേയ്ക്ക് ലഹരി ഒഴുക്കിനുള്ള സാധ്യത കണക്കിലെടുത്ത് കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ കേരള എക്സൈസും തമിഴ്നാട് എൻഫോഴ്സ്മെൻ്റും സംയുക്തമായി പരിശോധന നടത്തി. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. സലീമിന്റെ നിർദ്ദേശ പ്രകാരമാണ് കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ സംയുക്ത പരിശോധന സംഘടിപ്പിച്ചത്. ജില്ലയിലെ 4 ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കാനാണ് തീരുമാനമെന്ന് പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് പി.കെ പറഞ്ഞു. പോലീസ് ഇൻസ്പെക്ടർ സുരേഷ് വി.എ. എക്സൈസ് ഇൻസ്പെക്ടർമാരായ രാജേഷ് പി.ജി., ജോർജ്ജ് ജോസഫ് , തമിഴ്നാട് പോലീസ് സബ് ഇൻസ്പെക്ടർമാരായ അഴകുരാജാ എം., അൻപളകൻ ആർ. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
