ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 -ഓടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള പദ്ധതിയായ ജലജീവൻ മിഷന് ചങ്ങരോത്ത് പഞ്ചായത്തിൽ തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 77 കോടി ചെലവിൽ പഞ്ചായത്തിലെ 7200 വീടുകളിൽ ശുദ്ധജലമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിച്ചു. പന്തിരിക്കരയിൽ നടന്ന ചങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം അരവിന്ദാക്ഷൻ, ടി.കെ ശൈലജ, പഞ്ചായത്തംഗങ്ങളായ കെ.വി അശോകൻ, സൽമാൻ മാസ്റ്റർ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.ജിതേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതനിനിധികൾ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന സ്വാഗതവും പഞ്ചായത്തംഗം പി.കെ പ്രകാശിനി നന്ദിയും പറഞ്ഞു.