പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിലെ അധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തും. ഇതിനുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഒക്ടോബർ 26ന് നടക്കും. സിവിൽ എൻജിനിയറിങ്ങിൽ എ.ഐ.സി.ടി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഒക്ടോബർ 24ന് വൈകിട്ട് നാലിനു മുമ്പ് www.lbt.ac.in ൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 26ന് രാവിലെ 10 ന് കോളേജ് ഓഫീസിലെത്തണം.