സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 29 കേസുകള്‍ തീര്‍പ്പാക്കി. ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പരാതികള്‍ പരിഗണിച്ചു. 125 പരാതികളാണ് ലഭിച്ചത്. 96 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ടെന്നും കൂടുതല്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 29 നാണ് അടുത്ത സിറ്റിംഗ്.