ലഹരിമുക്ത കേരളം സാധ്യമാക്കുന്നതിന് ഏറ്റവും നല്ല ആയുധം പ്രതിരോധമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിമുക്ത കേരളം പ്രചാരണത്തിന്റെയും ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി നടത്തിയ ഉപന്യാസ രചന, ചിത്രരചന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്മാനദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ലഹരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജില്ലാ കളക്ടര്‍ പറഞ്ഞു.

യുപി വിഭാഗം ഉപന്യാസ രചന മത്സരത്തില്‍ സമ്മാനര്‍ഹരായ തിരുമൂലവിലാസം യുപിഎസിലെ എയ്ഞ്ചല്‍ ആന്‍ എബ്രഹാം(ഒന്നാം സ്ഥാനം), തെള്ളിയൂര്‍ എസ്എന്‍വിയുപിഎസിലെ വി.എസ്. ശിവനന്ദ (രണ്ടാം സ്ഥാനം), തെങ്ങമം ഗവ. യുപിഎസിലെ ജെ. ഗൗരീകൃഷ്ണന്‍ (മൂന്നാം സ്ഥാനം), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി ആര്‍വിഎച്ച്എസ്എസിലെ അപര്‍ണ ജി നാഥ് (ഒന്നാം സ്ഥാനം), എല്‍ പി വിഭാഗം ചിത്രരചന മത്സരത്തില്‍ വിജയികളായ കുളത്തൂര്‍ ഗവ.എല്‍പിഎസിലെ ആരതി സുനില്‍ (ഒന്നാം സ്ഥാനം), കല്ലൂപ്പാറ ഗവ.എല്‍പിഎസിലെ വിദ്യാര്‍ഥികളായ ആദിത്യ മോഹന്‍ (രണ്ടാം സ്ഥാനം) ലക്ഷ്മി സുമേഷ് (മൂന്നാം സ്ഥാനം), യുപി വിഭാഗത്തില്‍ കോഴഞ്ചേരി ഗവ.എച്ച്.എസിലെ ഷിന്റോ സൈമണ്‍ (ഒന്നാം സ്ഥാനം) കോഴിമല സെന്റ് മേരീസ് യുപിഎസിലെ വിസ്മയ ജനില്‍ (രണ്ടാം സ്ഥാനം), വളഞ്ഞവട്ടം കെവിയുപിഎസിലെ അനുരാഗ് രതീഷ് (മൂന്നാം സ്ഥാനം), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി ആര്‍വിഎച്ച്എസ്എസിലെ ബി. നിരഞ്ജന്‍ (ഒന്നാം സ്ഥാനം) എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ സമ്മാനം നല്‍കി.

ചടങ്ങില്‍ എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ ആര്‍. രാജലക്ഷമി, ബി. ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ ബീന ഹനീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ഉഷാകുമാരി മാടമണ്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.