ജില്ലയിലെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് 06-തണ്ണീർമുക്കം, എടത്വ ഗ്രാമപഞ്ചായത്ത് വാർഡ് 15 തായങ്കരി വെസ്റ്റ് എന്നിവിടങ്ങളിൽ വന്നിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവ് നികത്തുന്നതിനായി ഉപതിരഞ്ഞെടുപ്പ് നടക്കും. ഇതിനുമുന്നോടിയായി ഈ നിയോജകമണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകളും, ആക്ഷേപങ്ങളും 21 ന് ശനിയാഴ്ച 5 മണി വരെ സ്വീകരിക്കും. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ) തുടർനടപടികൾ സ്വീകരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക ജനിവരി 30ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.