കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സേചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം കോളേജും സംയുക്തമായി ജനുവരി 21ന് കോളേജിൽ ‘ദിശ 2023’ എന്ന പേരിൽ തൊഴിൽമേള നടത്തുന്നു. മേളയ്ക്ക് മുന്നോടിയായുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ജനുവരി17ന് കാഞ്ഞിരപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും. 18-35 വയസ് പ്രായപരിധിയിൽ കുറഞ്ഞത് പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസയോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പറിൽ വാട്സ് ആപ്പ് അയക്കണം. വിശദവിവരത്തിന് 0481 2563451/ 2565452