ചെറുവോട്ട് താഴം – കാമ്പ്രക്കുന്ന് റോഡ് കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,61,500 രൂപ ചെലവഴിച്ചാണ് റോഡ് പൂർത്തീകരിച്ചത്.

വാർഡ് മെമ്പർ വിനീത സി.പി അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗം ഹേമചന്ദ്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.