എറിക് ഹോബ്‌സ്ബാം രചിച്ച് ആർ. പാർവതിദേവി വിവർത്തനം ചെയ്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘വിപ്ലവകാരികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (ജനുവരി 24) വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്യും. കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പ്രൊഫസറും ഡീനുമായ ഡോ. മീന ടി. പിള്ള പുസ്തകം സ്വീകരിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. ഷിബു ശ്രീധർ പുസ്തകം പരിചയപ്പെടുത്തും. ആർ പാർവതി ദേവി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. പ്രിയ വർഗീസ്, റിസർച്ച് ഓഫീസർ റാഫി പൂക്കോം എന്നിവർ സംസാരിക്കും. രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്തുണ്ടായ പരിവർത്തനം വിശകലനം ചെയ്യുന്ന 5 ഭാഗങ്ങളായുള്ള 27 ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.