കുടുംബശ്രീ പ്രവര്‍ത്തകര്‍വരുമാനം- തൊഴിലും വര്‍ദ്ധനയ്ക്കുള്ള സാധ്യതകള്‍ ആലോചിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ചുവട് -2023’ അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 18 മുതല്‍ 40 വയസ് വരെയുള്ള സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തി കുടുംബശ്രീ പുതുതായി രൂപീകരിച്ച ഷീ സ്റ്റാര്‍ട്ട് ഗ്രൂപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍ ഉണ്ടാവണമെന്നും അവ പ്രയോജനപ്പെടുത്തണമെന്നും കുടുംബശ്രീക്ക് എന്തെല്ലാം സംരംഭങ്ങള്‍ തുടങ്ങാന്‍ ആവുമെന്ന് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് നഗരസഭയിലെ 25-ാം വാര്‍ഡിലെ തേജസ് കുടുംബശ്രീയില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ കുമാരി, തേജസ് അയല്‍ക്കൂട്ടം പ്രസിഡന്റ് രാജലക്ഷമി, സെക്രട്ടറി ബിന്ദു, പാലക്കാട് നഗരസഭ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റീത്ത, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സബിത, ഡാന്‍, പാലക്കാട് നഗരസഭ എന്‍.യു.എല്‍.എം മാനേജര്‍ ബി. സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.