സംസ്ഥാനത്തെ വിവിധ മേഖലകളിൽനിന്നു മികച്ച തൊഴിലാളികളെ കണ്ടെത്തി ആദരിക്കുന്നതിനായി സംസ്ഥാന തൊഴിൽ വകുപ്പു നടപ്പാക്കുന്ന ‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്‌കാരത്തിനുള്ള അപേക്ഷ ജനുവരി 30 വരെ സമർപ്പിക്കാം. സർക്കാർ നിശ്ചയിച്ചിട്ടുള്ള 18 തൊഴിൽ മേഖലകളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന ഓരോ തൊഴിലാളിക്കും ഒരുലക്ഷം രൂപയും പ്രശംസാപത്രവും മെമെന്റോയും നൽകും. അപേക്ഷ തൊഴിൽവകുപ്പിന്റെ lc.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജനുവരി 30 വരെ സമർപ്പിക്കാം. തൊഴിലുടമ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രവും സ്ഥിരമായ തൊഴിലുടമ ഇല്ലാത്ത മേഖലയിലെ തൊഴിലാളികൾ അതത് വാർഡ് മെമ്പർ നൽകുന്ന സാക്ഷ്യപത്രവും അപേക്ഷയ്ക്ക് ഒപ്പം അപ്ലോഡ് ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ(എൻഫോഴ്സ്മെന്റ്) അറിയിച്ചു.
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിനായി പരിഗണിക്കുന്ന മേഖലകൾ: 1) സെക്യൂരിറ്റി ഗാർഡ്, 2) ചുമട്ടുതൊഴിലാളി, 3) നിർമാണത്തൊഴിലാളി, 4) ചെത്ത് തൊഴിലാളി 5) മരംകയറ്റ തൊഴിലാളി, 6) തയ്യൽ തൊഴിലാളി 7) കയർ തൊഴിലാളി
8) കശുവണ്ടി തൊഴിലാളി 9) മോട്ടോർ തൊഴിലാളി 10) തോട്ടം തൊഴിലാളി, 11) സെയിൽസ്മാൻ/സെയിൽസ് വുമൺ, 12) നഴ്സ് 13) ഗാർഹിക തൊഴിലാളി 14) ടെക്സ്‌റ്റൈൽ മിൽ തൊഴിലാളി, 15) കരകൗശല, വൈദഗ്ധ്യം, പാരമ്പര്യ തൊഴിലാളികൾ (ഇരുമ്പ് പണി, മരപ്പണി, കൽപ്പണി, വെങ്കല പണി, കളിമൺപാത്ര നിർമ്മാണം, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം) 16) മാനുഫാക്ചറിംഗ്/പ്രോസസ്സിംഗ് മേഖലയിലെ തൊഴിലാളികൾ (മരുന്നു നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി, 17) മത്സ്യ ബന്ധന / വിൽപ്പന തൊഴിലാളി, 18) ഇൻഫർമേഷൻ ടെക്നോളജി മേഖല
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: അസിസ്റ്റന്റ് ലേബർ ഓഫീസർ, കോട്ടയം ഒന്നാം സർക്കിൾ 8547655390, രണ്ടാം സർക്കിൾ 8547655390, പുതുപ്പള്ളി 8547655392, ചങ്ങനാശേരി – 8547655392, വൈക്കം 8547655395, കാഞ്ഞിരപ്പള്ളി 8547655395, പാലാ 8547655395, ജില്ലാ ലേബർ ഓഫിസ് കോട്ടയം: 04812564365, 919495395299, 9496007105, 918075784709