വൃത്തിയുള്ള നവകേരളം, വലിച്ചെറിയൽ മുക്ത കേരളം – ക്യാമ്പയിൻ നാദാപുരം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. മൂന്നാം വാർഡിലെ പൈപ്പ് റോഡിലുള്ള ലെഗസി മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് പുതിയ ചെടികൾ വച്ചുപിടിപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇവിടെയുള്ള ലെഗസി മാലിന്യങ്ങൾ കഴിഞ്ഞമാസം പഞ്ചായത്ത് ചെലവിൽ നീക്കം ചെയ്ത് വൃത്തിയാക്കിയിരുന്നു.
വാർഡ് മെമ്പർ മസ്ബൂബ ഇബ്രാഹിം ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, സി ഡിഎസ് മെമ്പർ എം ഷൈനി ,ഹരിത കർമ്മ സേനാംഗം പി ദീന, തൊഴിലുറപ്പ് മേറ്റ് കെ ലീബ ,സി വി ഇബ്രാഹിം എന്നിവർ സംസാരിച്ചു .തുടർന്ന് റാലിയും പ്രതിജ്ഞയും നടത്തി.