ലോണുകളും പദ്ധതികളും മാത്രമല്ല രസകരമായ ചോദ്യങ്ങളും കൈനിറയെ പണവും സമ്മാനങ്ങളുമായാണ് എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ കെഎസ്‌ഐഡിസിയെത്തിയിരിക്കുന്നത്. വ്യത്യസ്തമാര്‍ന്ന ചോദ്യങ്ങളും സമ്മാനങ്ങളുമാണ് കെഎസ്‌ഐഡിസി സ്റ്റാളിനെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. ‘സ്‌കാന്‍ ആന്‍ഡ് വിന്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്നവര്‍ക്ക് 1000 രൂപയാണ് പ്രതിദിന സമ്മാനം.വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ലളിതമായ ചോദ്യങ്ങളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കെഎസ്‌ഐഡിസിയുടെ ലോണുകളും പദ്ധതികളും സേവനങ്ങളും ജനങ്ങള്‍ക്കിടയില്‍ പരമാവധി പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ദിവസേന ആയിരക്കണക്കിന് ആളുകളാണ് മേളയിലെത്തി സ്റ്റാള്‍ സന്ദര്‍ശിക്കുന്നത്. സ്‌കാന്‍ ആന്‍ഡ് വിന്‍ കോണ്ടസ്റ്റില്‍ പങ്കെടുക്കുന്നവര്‍ കെഎസ്‌ഐഡിസിയുടെ സ്റ്റാളിലെത്തി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജ്, യൂട്യൂബ് എന്നിവയുടെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തു കയറണം. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജിലാണ് ചോദ്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്. മത്സരാര്‍ഥികള്‍ ചോദ്യത്തിന് താഴെയുള്ള കമന്റ് ബോക്‌സില്‍ ഉത്തരം രേഖപ്പെടുത്തണം. ഫേസ്ബുക്കിലോ/ഇന്‍സ്റ്റാഗ്രാമിലോ ഉത്തരം രേഖപ്പെടുത്താം. ഉത്തരം രേഖപ്പെടുത്തിയാല്‍ കെഎസ്ഐഡിസിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവ ഫോളോ, സബ്സ്‌ക്രൈബ് ചെയ്യണം. ഇവ മൂന്നും സബ്സ്‌ക്രൈബ് ചെയ്ത മത്സരാര്‍ഥിയെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. ഓരോ ദിവസവും രാത്രി 10 വരെയാണ് മത്സരം. വിജയിയെ പിറ്റേ ദിവസം രാവിലെ 11ന് ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കുന്നവര്‍ക്ക് 1000 രൂപയാണ് സമ്മാനം. സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് കെഎസ്ഐഡിസിയുടെ വിവിധ ലോണുകളും പദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിനായുള്ള ഇ-ബ്രോഷറും സ്റ്റാളിലെ മുഖ്യാകര്‍ഷണമാണ്. കെഎസ്ഐഡിസി വഴി വായ്പയെടുക്കാനാഗ്രിക്കുന്നവര്‍ക്കുള്ള എല്ലാ സംശയങ്ങള്‍ക്കും ഇവിടെത്തിയാല്‍ ഉത്തരം ലഭിക്കും.