ജില്ലാ കേരളോത്സവം കലാ-കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിനുള്ള എവറോളിംഗ് ട്രോഫി കൈമാറി. സംസ്ഥാന യുവജനക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തിയ മത്സരങ്ങളിലാണ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്തെത്തിയത്. ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽ കുമാറിന് ട്രോഫി കൈമാറി.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ സുജ അശോകൻ, മെമ്പർമാരായ കവിത വടക്കേടത്ത്, ഐ.പി ഗീത, ടി.എം.രാമചന്ദ്രൻ, ഷീന ചെറുവത്ത്, ആയിഷ സുറൂർ, യുവജനക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ്, ജില്ല യൂത്ത് പോഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ, ബിഡിഒ വേണുഗോപാൽ, ഹൗസിങ് ഓഫീസർ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.