പ്രോജക്ട് എഞ്ചിനീയര്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനീയറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 70 ശതമാനം മാര്‍ക്കോടുകൂടി സിവില്‍ എഞ്ചിനീയറിങ്് ബിരുദവും പാലം നിര്‍മാണത്തില്‍ മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും. യോഗ്യത 18 നും 30 നുമിടയില്‍ (ഇളവുകള്‍ അനുവദനീയം ). യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 16നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണ
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷ മെയ് 12ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. ഫോണ്‍: 04742790971.
അപേക്ഷ ക്ഷണിച്ചു
കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷം, ഒരു വര്‍ഷം, ആറുമാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് ഡിഗ്രി/പ്ലസ് ടു/ എസ് എസ് എല്‍ സി യോഗ്യതയുള്ളവക്ക് അപേക്ഷിക്കാം. ഫോണ്‍:7994449314.
ബോട്ടുകള്‍ ആവശ്യമുണ്ട്
ട്രോളിങ്് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പെട്രോളിങ്ങിനുമായി മൂന്ന് ബോട്ടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. മെയ് 17ന് ഉച്ചയ്ക്ക് രണ്ടിനകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍, നീണ്ടകര-691582 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0476 2680036, 9496007036.
ഹാച്ചറി- പരിശീലനം
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ ഇറച്ചികോഴി, മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. ഇറച്ചികോഴി വളര്‍ത്തലില്‍ മെയ് 17, 18 നും മുട്ടകോഴി വളര്‍ത്തലില്‍ മെയ് 24, 25 തീയതികളിലുമാണ് പരിശീലനം. കര്‍ഷകര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പരിശീലനവിഭാഗവുമായി ബന്ധപ്പെട്ട് മുന്‍കൂറായി രജിസ്റ്റര്‍ ചെയ്തു നമ്പര്‍ വാങ്ങണം. ഫോണ്‍ : 0479 2457778, 0479 2452277.