സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മെയ് 18 മുതല്‍ 24 വരെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ‘എന്റെ കേരളം പ്രദര്‍ശന വിപണന മേള’-യുടെ പ്രചരണാര്‍ഥം മെയ് 14ന് കൊല്ലം ബീച്ചില്‍ വൈകിട്ട് അഞ്ചിന് പട്ടം പറത്തല്‍ മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
പല രൂപത്തിലും വര്‍ണത്തിലുമുള്ള 50 ഓളം പട്ടങ്ങള്‍ ഉയരും. കൊച്ചിയിലെ കൈറ്റ് ലൈഫ് ഫൗണ്ടേഷനുമായി സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. മേയര്‍, കൗണ്‍സിലര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.