സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്ത് തൃശൂർ ജില്ല. 1429 വനഭൂമി പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. തൃശൂർ, ചാലക്കുടി, തലപ്പിള്ളി താലൂക്കുകളിലെ വനഭൂമി പട്ടയങ്ങളാണ് ഈ കാലയളവിൽ വിതരണം ചെയ്തത്. തൃശൂർ താലൂക്കിലാണ് കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത്. 1272 വനഭൂമി പട്ടയങ്ങൾ. പീച്ചി വില്ലേജ് ഓഫീസാണ് ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ തയ്യാറാക്കിയത്. 346 പട്ടയങ്ങൾ.
തലപ്പിള്ളി താലൂക്കിൽ 125 പട്ടയങ്ങളും ചാലക്കുടി താലൂക്കിൽ 35 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. പാണഞ്ചേരി വില്ലേജിൽ പൂവ്വൻച്ചിറ എസ് ടി കോളനി 44 പട്ടയങ്ങൾ, പീച്ചി വില്ലേജിൽ മണിയൻകിണർ, പയ്യനം, പായ്ക്കണ്ടം എസ്ടി കോളനി ഉൾപ്പെടെ 63 പട്ടയങ്ങളും പട്ടയമേളയിൽ വിതരണം ചെയ്തു.