നാദാപുരം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വമുള്ള പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി നിർവഹിച്ചു.

തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, ഓഫീസ്‌ ജീവനക്കാർ എന്നിവർ ചേർന്ന് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് കോമ്പൗണ്ടിലുള്ള മുഴുവൻ പാഴ് വസ്തുക്കളും നീക്കം ചെയ്തു. അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറി.

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ, ജൂനിയർ സൂപ്രണ്ട് ബിന്ദു ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി റീജ, സാക്ഷരത പ്രേരക് ഇ .പ്രവീൺകുമാർ, കുടുംബശ്രീ അകൗണ്ടന്റ് കെ സിനിഷ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.