ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) വഴി നടപ്പിലാക്കുന്ന ‘Development of Vannamei Shrimp farming’ പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കുന്നതിനായി പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ ഒരു വര്‍ഷ കാലയളവില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇതേ തസ്തികയിലേക്ക് 2023 മാര്‍ച്ച് 16 ശേഷം അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.

ICAR അംഗീകൃത സര്‍വകലാശാലയിലെ BFSc ഡിഗ്രിയോ അക്വാകള്‍ച്ചര്‍ വിഷത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീന്‍ കൃഷിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പടുന്നവര്‍ക്ക് പ്രതിമാസം യാത്ര ചെലവ് ഉള്‍പ്പെടെയുള്ള പ്രതിഫലമായി 40,000 രൂപ വീതം നല്‍കുന്നതാണ്. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തപാല്‍മാര്‍ഗ്ഗമോ നേരിട്ടോ ADAK ഹഡ് ഓഫീസില്‍ ജൂണ്‍ അഞ്ചിനകം ലഭ്യമാക്കണം.

അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം: ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK), റ്റി.സി. 29/3126, റീജ, മിന്‍ചിന്‍ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോണ്‍: 0471 2322410.