ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ് വിഭാഗത്തിന്റെ സഹകരണത്തോടുകൂടി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും ജില്ലാതല ഉദ്ഘാടന പരിപാടിയും നടത്തി.

ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വെച്ച് തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജിത്ത് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ ആര്‍.സി.ച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍ പമീലി മുഖ്യ പ്രഭാഷണം നടത്തി.

ക്വിസ് മത്സരത്തില്‍ അരീക്കോട് സുല്ലമുസ്സലാം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ തന്‍വീര്‍ അഷ്റഫ്, ശാദില്‍ എന്നിവര്‍ ഒന്നാം സ്ഥാനവും, വളാഞ്ചേരി സഫ കോളേജിലെ സിനാന്‍ , മിസിരിയ ശരീഫ് എന്നിവര്‍ രണ്ടാം സ്ഥാനവും, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ കോളേജിലെ ഐശ്വര്യ, ലക്ഷ്മി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.