കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ എറണാകുളം ഗസ്റ്റ് ഹൗസിൽ
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ജില്ലയിലെ എസ്.സി., എസ്.ടി., ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ, പട്ടികജാതി/പട്ടിക വർഗ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, അട്രോസിറ്റീസ് ആക്‌ട് നടപ്പിലാക്കൽ, വൃദ്ധസദനത്തിന്റെ പ്രവർത്തനങ്ങൾ, വയോജന പെൻഷൻ, മിശ്രവിവാഹിതർക്ക് നൽകുന്ന ധനസഹായം,ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്തു.

കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്.ശശിധരൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ (ഇൻ ചാർജ് ) എം.വി സ്മിത,ജില്ലാ പട്ടികജാതി ഓഫീസ്, പിന്നാക്ക വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.