ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്താൻ എ ഡി എം സി.മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആഗസ്റ്റ് 15 ന് രാവിലെ ഒൻപത് മണി മുതൽ വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയിലാണ് സ്വാതന്ത്ര്യ ദിനാഘോഷം നടക്കുക. മൈതാനത്തേക്ക് അന്നേ ദിവസം എട്ടു മണിക്ക് മുമ്പ് തന്നെ പൊതുജനങ്ങൾ പ്രവേശിക്കേണ്ടതാണ്.

പോലീസ്, എൻ സി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവരുടെ പുരുഷ വനിതാ വിഭാഗവും, ജൂനിയർ റെഡ് ക്രോസ്, എക്സൈസ്, ഫോറസ്റ്റ്, എസ് പി സി, കേന്ദ്രീയ വിദ്യാലയം, ടീം കേരള യൂത്ത് ഫോഴ്സ് എന്നിവരും പരേഡിൽ പങ്കെടുക്കും. ആഗസ്റ്റ് 10, 11 ദിവസങ്ങളിൽ റിഹേഴ്സലും ആഗസ്റ്റ് 12 ന് ഫൈനൽ റിഹേഴ്സലും നടത്താൻ യോഗത്തിൽ തീരുമാനിച്ചു. സബ് കലക്ടർ വി.ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, കോഴിക്കോട് സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എ സി പി ഉമേഷ് എ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.