മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽ തീരം പദ്ധതിയുടെ കോഴിക്കോട് നോർത്ത് നിയോജക മണ്ഡല തല സംഘാടക സമിതി രൂപീകരിച്ചു.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ചെയർമാനായും മണ്ഡലത്തിലെ തീരദേശ വാർഡ് കൗൺസിലർമാർ, സി.ഡി.എസ് ചെയർപേഴ്സൺ എന്നിവർ വൈസ് ചെയർമാൻമാരായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി യോഗം തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുലൈമാൻ അധ്യക്ഷത വഹിച്ചു. കെ കെ ഇ എം റീജിയണൽ പ്രോഗ്രാം മാനേജർ ഡയാന തങ്കച്ചൻ പദ്ധതി വിശദീകരണം നടത്തി.

വെസ്റ്റ്ഹിൽ ഫിഷറീസ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ തീരദേശ വാർഡ് കൗൺസിലർമാരായ എം.കെ മഹേഷ്, സി.പി സുലൈമാൻ, പ്രസീന പി, സിഡിഎസ് ചെയർപേഴ്സൺ അംബിക, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ, നോളേജ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ റഫ്‌സീന എന്നിവർ സംസാരിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ. എ ലബീബ് സ്വാഗതവും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര നന്ദിയും പറഞ്ഞു