അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 ന്റെ പ്രചരണാർത്ഥം ജില്ലാതല ബൈക്ക് റാലി സംഘടിപ്പിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസി ആന്റണി ഫ്ലാഗ് ഓഫ് ചെയ്തു.
കൃഷിവകുപ്പിന്റെ ജില്ലയിലെ വിവിധ ഓഫീസുകളിൽ നിന്ന് അമ്പതോളം ജീവനക്കാർ ബൈക്ക് റാലിയിൽ പങ്കെടുത്തു. റാലി നഗരത്തിലെ വിവിധ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങൾ സന്ദർശിക്കുകയും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ചെറുധാന്യ കൃഷിയുടെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ലീഫ് ലെറ്റുകൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ നൽകുകയും ചെയ്തു.
കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ രജനി മുരളീധരൻ, ഷാജി സി ആർ, ബീന നായർ, ഗീത കെ ജി, നസീമ കെ കെ എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. കൃഷി ഓഫീസർ ടി.കെ നസീർ, അസിസ്റ്റൻറ് കൃഷി ഓഫീസർ ഷാജി പി എന്നിവർ റാലിക്ക് നേതൃത്വം നൽകി.