2023-24  അധ്യയന വർഷം താനൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ബി.സി.എ, ബി.എ ഇംഗ്ലീഷ്,  ബി.എസ്‌സി ഇലക്ട്രോണിക്‌സ്  എന്നീ  ബിരുദ  കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് അനുവദിച്ച  സ്‌പോർട്‌സ് ക്വാട്ട സീറ്റുകളിൽ ഒഴിവുണ്ട്. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ആഗസ്റ്റ്  23   ന്   ഉച്ച   2  മണിക്ക് മുൻപായി യോഗ്യത (വിദ്യാഭ്യാസം/സ്‌പോർട്‌സ്) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കോളജ് ഓഫീസിൽ നേരിട്ട്  അപേക്ഷ നൽകണം. വിശദാംശങ്ങൾക്ക് കോളജ് വെബ്‌സൈറ്റ് gctanur.ac.in   സന്ദർശിക്കുക.