പേവിഷബാധയെ സംബന്ധിക്കുന്ന സംശയനിവാരണത്തിനും ബോധവത്കരണത്തിനുമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എസ് പി സി എയുടെ സഹകരണത്തോടെ നാളെ ശ്രീനാരായണ വനിതാ കോളജില്‍ സെമിനാര്‍ നടത്തുന്നു. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും.

മൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കും പൊതുജനത്തിനും തെരുവ്‌നായ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പേവിഷഭീഷണി നേരിടാനുള്ള അറിവ് പകരുന്ന സെമിനാറില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.അശ്വതി സുഗുണന്‍ അധ്യക്ഷയാകും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ എസ്. അനില്‍കുമാര്‍, ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍ കുമാര്‍, എസ്. പി. സി. എ സെക്രട്ടറി ഡോ ബി അരവിന്ദ് തുടങ്ങിയവര്‍ പങ്കെടുക്കും.