ആസ്പിരേഷ്ണല്‍ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായ സങ്കല്പ് സപ്താഹില്‍ ഉള്‍പ്പെടുത്തി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പും ക്ഷീര സഹകരണ സംഘങ്ങളും സംയുക്തമായി കര്‍ഷകര്‍ക്ക് സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന സെമിനാര്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.വി.ആര്‍.രാജേഷ് മുഖ്യപ്രഭാഷണം നടത്തി.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അമ്പിളി സുധി, സ്ഥിരം സമിതി അധ്യക്ഷന്മാരായ അനീഷ് ബി നായര്‍, എടക്കല്‍ മോഹനന്‍, ക്ഷീര സംഘം പ്രസിഡന്റുമാരായ പി.പി ജയന്‍, കെ.പി കുര്യാക്കോസ്, കെ.കെ പൗലോസ്, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.കെ അസൈനാര്‍ എന്നിവര്‍ സംസാരിച്ചു. വെറ്റിനറി സര്‍ജന്‍ ഡോ.അഞ്ജു എ.ഡി കുളമ്പുരോഗത്തെക്കുറിച്ചും, മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.വി ജയേഷ് പാല്‍ ഗുണനിലവാരത്തെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു.