കോട്ടായിയില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതിന് കനാല്‍ സൈഫണ്‍ നിര്‍മിക്കുന്നതിന് ഭരണാനുമതിയായി. കോട്ടായി ഗവ സ്‌കൂളിന് മുന്നില്‍ കനാലിന് മുകളില്‍ സ്ലാബിട്ട് സൈഫണ്‍ നിര്‍മിക്കുന്നതിന് ഒരു കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കഴിഞ്ഞ ബജറ്റില്‍ പി.പി. സുമോദ് എം.എല്‍.എയാണ് പദ്ധതിക്കായി തുക വകയിരുത്തിയത്.
ജലസേചന വകുപ്പിനാണ് നിര്‍മാണ ചുമതല. ജലസേചന വകുപ്പ് പരിശോധിച്ച് ഈ സ്ഥലം സൈഫണ്‍ നിര്‍മാണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയാണ് അംഗീകാരം നല്‍കിയത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം നിര്‍മാണം ആരംഭിക്കാനാകും. സൈഫണ്‍ വരുന്നതോടെ കോട്ടായി ജങ്ഷനില്‍ ബസുകള്‍ നിര്‍ത്തിയിടാന്‍ പ്രത്യേകം സ്ഥലം വേണമെന്ന ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരമാകും. അതോടൊപ്പം ഗുരുവായൂര്‍, പൊള്ളാച്ചി, കാടാമ്പുഴ, തൃശ്ശൂര്‍ ഉള്‍പ്പടെയുള്ള ദീര്‍ഘദൂര യാത്രകള്‍ക്കും കുഴല്‍മന്ദം, പെരിങ്ങോട്ടുകുറിശ്ശി ഭാഗത്തേക്കും പോകുന്നതിന് കടകള്‍ക്ക് മുന്നില്‍ ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥക്കും പരിഹാരമാകും.
എന്താണ് സൈഫണ്‍
കനാലിന് മുകളില്‍ സ്ലാബിട്ട് സ്ഥലമുണ്ടാക്കുന്നതിനെയാണ് സൈഫണ്‍ എന്ന് പറയുന്നത്.