2025 നവംബർ ഒന്നോടെ കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന അരൂർ മണ്ഡലതല സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ഏറ്റെടുത്ത ഏറ്റവും സുപ്രധാന പരിപാടിയാണ് അതിദാരിദ്ര്യ നിർമാർജ്ജനം. അതുമായി ബന്ധപ്പെട്ട നിരവധി സർവേകൾ പൂർത്തിയാക്കി. ഓരോ കുടുംബത്തെക്കുറിച്ചും മൈക്രോ പ്ലാൻ തയ്യാറാക്കി അവരെ അതി ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു കൊണ്ടുവരാനുള്ള ഗൗരവമുള്ള പദ്ധതി ആസൂത്രണം ചെയ്തു. ഇന്ത്യയിൽ ആദ്യമായി ഇത്തരം ഒരു പരിപാടി നടപ്പിലാക്കുന്നത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.

ദേശീയപാതയിൽ ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ കേരളം ഇതുവരെ മുടക്കിയത് 5500 കോടിക്കപ്പുറമാണ്. ഏതു പ്രതിസന്ധിക്കിടയിലും വികസന പ്രവർത്തനങ്ങൾക്കാവശ്യമായ വഴി കണ്ടെത്തി മുന്നോട്ടു പോകാൻ തന്നെയാണ് സർക്കാർ തീരുമാനം. ഇതിൻറെ തുടർച്ചയായിട്ടാണ് അസംബ്ലി മണ്ഡല അടിസ്ഥാനത്തിൽ നവ കേരള സദസ്സ് സംഘടിപ്പിക്കുന്നത്. നമ്മുടെ നാട്ടിലെ സാധാരണ പൗരന് ക്യാബിനറ്റിനെ നേരിട്ട് സമീപിക്കാനുള്ള അവസരമാണ് നവകേരള സദസ്സ്. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുന്നതിനുള്ള പ്രത്യേക സംവിധാനവും നവ കേരള സദസിൽ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഡിസംബര്‍ 14ന് വൈകിട്ട് 4.30ന് അരൂരിലെ നവകേരള സദസിലും മെച്ചപ്പെട്ട പങ്കാളിത്തം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു .

എരമല്ലൂര്‍ എം.കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേർന്ന യോഗത്തിൽ ദലീമാ ജോജോ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത ഷാജി, വി.ആര്‍. രജിത, ജില്ല പഞ്ചായത്ത് അംഗങ്ങളായ അനന്തു രമേശൻ, ബിനിത പ്രമോദ്, കെ.എസ്.ഡി.പി. ചെയർമാൻ സി.ബി ചന്ദ്രബാബു, ബി.സി.ഡി.എസ്. ചെയര്‍മാന്‍ കെ. പ്രസാദ്, പരിപാടിയുടെ കൺവീനർ കെ.എസ്. ശിവകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സംഘാടക സമിതി: 501 അംഗ ജനറൽ കമ്മിറ്റിയും 151 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് രൂപീകരിച്ചത്. ദിലീമ ജോജോ എം.എൽ.എ. ചെയർമാനാണ്. സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, പി.കെ. സാബു, കെ. രാജപ്പൻ നായർ, ബി. വിനോദ്, ഡി. സുരേഷ് ബാബു, എം.കെ. ഉത്തമൻ, ആസിഫ് അലി, കുരിയാക്കോസ് കാട്ടുതറ, അഡ്വ. രാജേഷ്, ജോമോൻ കോട്ടപ്പള്ളി, പത്മകുമാർ, പി.എം. അജിത്കുമാർ, ഗീതാ ഷാജി, ടി. ആനന്ദൻ, സി. ശ്യാംകുമാർ, വി.കെ. സൂരജ്, എം.ജി. രാജേശ്വരി, വി.കെ. ജയകുമാർ, മോളി രാജേന്ദ്രൻ, ധന്യാ സന്തോഷ്, അർഷഫ് വെളുത്തേഴുത്ത്, ബി. അൻഷാദ് എന്നിവർ വൈസ് ചെയർമാൻമാരും ആയ കമ്മിറ്റി രൂപീകരിച്ചു. കെ.എസ്. ശിവകുമാർ കൺവീനറും ദേവരാജൻ കർത്ത, ബി. സന്തോഷ്, പി.ഡി. ജോഷി, കെ.പി. സന്തോഷ്, എസ്. ജയേഷ്, കെ. സാബുമോൻ, പി. ജയകൃഷ്ണൻ എന്നിവർ ജോയിന്റ് കൺവീനറുമായ ജനറൽ കമ്മിറ്റിയും രൂപീകരിച്ചു.

ഫിനാൻസ് കമ്മറ്റി ചെയർമാൻ: ദിലീമ ജോജോ, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കമ്മറ്റി ചെയർമാൻ: പി.എം. പ്രമോദ്, ഫുഡ് കമ്മറ്റി ചെയർമാൻ: ആർ. പ്രദീപ്, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ : ആർ. ജീവൻ, മീഡിയ കമ്മറ്റി ചെയർമാൻ: അനന്തു രമേശൻ, റിസപ്ഷൻ കമ്മറ്റി ചെയർമാൻ: വി.ആർ. രജിതകുമാരി, പ്രോഗ്രാം ആൻഡ് കല-സാംസ്കാരിക കമ്മറ്റി ചെയർമാൻ: ഡി. വിശ്വംഭരൻ, വോളണ്ടിയർ കമ്മറ്റി ചെയർമാൻ: സുധീഷ്, മെഡിക്കൽ കമ്മിറ്റി ചെയർമാൻ: ബിനിത പ്രമോദ്, ഗതാഗത കമ്മിറ്റി ചെയർമാൻ: അഡ്വ.വി.വി. ആശ.