വികസനക്ഷേമ പട്ടികയാണ് സർക്കാർ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നതെന്നും അഞ്ച് വർഷം കൂടുമ്പോൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രാഷ്ട്രീയമല്ല സർക്കാരിന്റേതെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. വണ്ടൂർ വി.എം.സി.എച്ച്.എസ്.എസിൽ നടന്ന വണ്ടൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 5715.95 കോടി ജനക്ഷേമത്തിനായി ചെലവഴിച്ചു. 7633 കോടിയാണ് ഏഴുവർഷത്തിനുള്ളിൽ സർക്കാർ ചെലവഴിച്ചത്. മുൻ സർക്കാർ നൽകിയതിന്റെ ഏഴ് ഇരട്ടിയാണ് കൊടുത്തത്. നികുതി വരുമാനവും കേരളത്തിന്റെ അഭ്യന്തരവരുമാനവും ഉയർന്നു. യു.ഡി.എഫ് സർക്കാർ വരുത്തിവച്ച ക്ഷേമപെൻഷന്റെ കുടിശ്ശിക ഈ സർക്കാർ നൽകി. അതിഥി തൊഴിലാളികൾ പോലും രക്ഷകാരായ കാണുന്നത് ഈ സർക്കാറിനെയാണ്.

കേന്ദ്രവും പ്രതിപക്ഷവും വികസനത്തിനെതിരെ നിൽക്കുമ്പോഴും ആ തടസ്സങ്ങൾ തരണം ചെയ്താണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇച്ഛാശക്തിയുള്ള നായകനെ തകർക്കാൻ ഒരു ശക്തിക്കുമാവില്ല. ജനങ്ങൾ സർക്കാരിന് നൽകുന്ന പിന്തുണയാണ് ഈ ജനസാഗരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.