സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ഹ്രസ്വകാല കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നതിനായി ടെയിലറിങ്ങ്, സോഫ്റ്റ് ടോയ് നിര്‍മാണം, ഷൂ സ്മിത്ത്(കോബ്ലര്‍), ഫിഷിങ്ങ് നെറ്റ് മേക്കര്‍ മേഖലകളില്‍ പ്രാവീണ്യം ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഫെബ്രുവരി 20 നു രാവിലെ 10 ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2985252.
![](https://prdlive.kerala.gov.in/wp-content/uploads/2024/02/JOB-VACANCY-2.jpg)