കല്ലിയോട് – മൂന്നാനക്കുഴി റോഡിൽ കല്ലിയോട് ജംഗ്ഷനിൽ നിന്നും ഏകദേശം 50 മീറ്റർ ദൂരത്തിൽ അപകടാവസ്ഥയിലായിക്കൊണ്ടിരിക്കുന്ന പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി മാർച്ച് 13 മുതൽ പാലത്തിൻ്റെ പ്രവൃത്തി തീരുന്നത് വരെ ഈ റോഡ് അടച്ചിടും.
പ്രസ്തുത റോഡിലൂടെ പോകുന്ന വാഹനങ്ങൾ മാർച്ച് 13 മുതൽ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകുന്നത് വരെ പനവൂർ – മൂന്നാനക്കുഴി റോഡിലൂടെ പോകണമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.