ലോക് സഭ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ കളമശ്ശേരി കുസാറ്റ് കാമ്പസ്സിൽ 7 അസംബ്ലി നിയോജക മണ്ഡലങ്ങൾക്കാവശ്യമായ കൗണ്ടിംഗ് സെൻ്ററുകൾ അത്രയും മണ്‌ഡലങ്ങൾക്കുള്ള സ്ട്രോങ് റൂമുകളുടെ ജനലുകളും വാതിലുകളും തുറസ്സായ മറ്റു ഭാഗങ്ങളും 8 എണ്ണം ഘനമുള്ള പ്ലൈവുഡും പട്ടികകളും ഉപയോഗിച്ച് അടച്ച് ബലപ്പെടുത്തുന്നതിനും വോട്ടെണ്ണലിനുശേഷം പൂർവ്വസ്ഥിതിയിലാക്കുന്നതിലേക്കും, ബാരിക്കേഡ്, ടർപ്പായ പന്തൽ, ടിൻഷീറ്റ് പന്തൽ, തുണി പന്തൽ, തടികൊണ്ടുള്ള തട്ട്. അറേബ്യൻ ടെൻ്റ. റെഡ് കാർപ്പറ്റ്, വോട്ടെണ്ണൽ ഹാൾ ക്രമീകരണം, ആവശ്യമായ മേശകൾ, കസേരകൾ. ട്യൂബ് ലൈറ്റുകൾ, ഫാനുകൾ. മൈക്കുകൾ, ജനറേറ്ററുകൾ തുടങ്ങിയവയുടെ നിർമ്മാണം/വാടകയ്ക്കു നൽകൽ എന്നിവയ്ക്ക് (നിബന്ധനകൾക്കു വിധേയമായി) ഇലക്ട്രിക്കൽ/സിവിൽ പ്രവർത്തികൾക്ക് പ്രത്യേകം മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചു.
എല്ലാ രീതിയിലുമുള്ള നികുതികളുൾപ്പെടെയാണ് നിരക്കുകൾ രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിനു മുകളിൽ ലോക് സഭ പൊതു തിരഞ്ഞെടുപ്പ്-2024 ക്വട്ടേഷൻ കൗണ്ടിംഗ് സെൻ്റർ എന്നു രേഖപ്പെടുത്തണം. അപേക്ഷകൾ ഏപ്രിൽ 18 ഉച്ചകഴിഞ്ഞ് 2.30 നകം കണയന്നൂർ താലൂക്ക് ഓഫീസ് ഇലക്ഷൻ വിഭാഗത്തിൽ സൂക്ഷിച്ചിട്ടുള്ള ക്വട്ടേഷൻ ഡ്രോപ് ബോക്സിൽ നിക്ഷേപിക്കണം.
ക്വട്ടേഷനുകൾ സമർപ്പിക്കുന്ന സ്ഥാപനം/ വ്യക്തി നിരതദ്രവ്യമായി 1000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് തഹസിൽദാർ, കണയന്നൂർ എന്ന പേരിൽ ചേർത്ത് നൽകണം. ജി.എസ്.ടി നമ്പർ, പാൻ കാർഡ് നമ്പർ എന്നിവയും ഉൾക്കൊള്ളിച്ച് നൽകണം. നിർമ്മാണ/വാടകയ്ക്കു നൽകൽ വ്യവസ്ഥകൾ ഇലക്ഷൻ വിഭാഗത്തിൽ നിന്നും അറിയാം.
ദർഘാസിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കപ്പെടുന്ന ക്വട്ടേഷൻ നൽകിയിട്ടുള്ള സ്ഥാപനം താഴെ ചേർത്തിരിക്കുന്ന വ്യവസ്ഥകൾ പൂർണ്ണമായി പാലിച്ച് ജോലികൾ പൂർത്തീകരിക്കുവാൻ ബാദ്ധ്യസ്ഥരായിരിക്കും. ലഭിക്കുന്ന ദർഘാസുകൾ ഏപ്രിൽ 18 ഉച്ചകഴിഞ്ഞ് 3 ന് ക്വട്ടേഷൻ നൽകിയവരുടേയോ/ അധികാരപ്പെടുത്തിയിരിക്കുന്നവരുടേയോ, പ്രസ്തുത സമയത്ത് സന്നിഹിതരായിരിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കും.
ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള വ്യക്തി/ സ്ഥാപനത്തിന് അനുമതി നൽകും. ക്വട്ടേഷൻ ലഭിക്കുന്ന സ്ഥാപനം/ വ്യക്തി അന്ന് തന്നെ (ഏപ്രിൽ 18) തഹസിൽദാർ മുമ്പാകെ നേരിട്ട് സമ്മതപത്രം സമർപ്പിക്കണം. അല്ലാത്ത പക്ഷം തൊട്ടുമുകളിൽ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥാപനം/ വ്യക്തിയ്ക്ക് ജോലികൾക്കുള്ള അനുമതി നൽകും.
പൂർത്തീകരിക്കേണ്ട ജോലികൾ/ വാടകയ്ക്ക് നൽകേണ്ട വസ്‌തുക്കൾ/വ്യവസ്ഥകൾ ചുവടെ
1) വോട്ടെടുപ്പിനുപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും സൂക്ഷിക്കുന്നതിനുള്ള സ്ട്രോങ് റൂമുകൾ നിർമ്മിക്കുന്നതിന് ഫയർ ക്ലാസ് എ1 ഫയർ റെസിസ്റ്റന്റ്റ് ആയ മെറ്റീരിയൽ തന്നെ ഉപയോഗിക്കണം. ഉപയോഗിക്കുന്ന മെറ്റീരിയൽ ഏതാണെന്ന് ക്വട്ടേഷനിൽ വ്യക്തമാക്കണം.
2) കൗണ്ടിംഗ് ഹാളിൽ കുറഞ്ഞത് എട്ടടി ഉയരത്തിൽ സ്റ്റാൻഡേർഡ് പാറ്റേണിൽ ഉള്ള എം.എസ് ഫ്രെയിം കൊണ്ടുള്ള മെറ്റൽ പൈപ്പ് ട്രസ് ഉപയോഗിച്ച് മെറ്റൽ പോസ്റ്റുകളിൽ ബന്ധിപ്പിച്ച് നല്ല ഉറപ്പോടുകൂടിയ ടെംപററി പാർട്ടീഷൻ ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ഉപയോഗിക്കുന്ന ബാരിക്കേഡ് 2×2 സെൻ്റീമീറ്റർ സ്‌ക്വയറിൽ കൂടുവാൻ പാടില്ല.
3) പന്തലുകൾക്ക് തറ വിസ്‌തീർണ്ണം ചതുരശ്ര മീറ്റർ നിരക്കിലും മറ്റു നിർമ്മാണങ്ങൾ മൊത്ത നിരക്കിലും മേശകൾ, കസേരകൾ, ട്യൂബ് ലൈറ്റ്. സി.എഫ്.എൽ ലൈറ്റുകൾ, സോഡിയം വേപ്പർ/ഹാലജൻ ലൈറ്റുകൾ, മൈക്കുകൾ, ജനറേറ്ററുകൾ, ഫാനുകൾ എന്നിവയ്ക്ക് ദിവസ വാടക നിരക്കും രേഖപ്പെടുത്തിയായിരിക്കണം ദർഘാസുകൾ തയ്യാറാക്കേണ്ടത്.
4) വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ പന്തലുകൾ, കൗണ്ടറുകൾ, കൂടാരങ്ങൾ തുടങ്ങിയവ നിർമ്മിക്കണം. പന്തലുകൾ തകര ഷീറ്റുകൾ കൊണ്ട് മേഞ്ഞ മഴവെള്ള ചോർച്ചയില്ലാത്തതും വശങ്ങൾ ഹാർഡ് ബോർഡ്/ക്യാൻവാസ് തുണി എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മറച്ചിരിക്കണം. പന്തലിനുള്ളിൽ മേൽക്കൂരക്കടിയിൽ വെള്ളത്തുണി ഉപയോഗിച്ച് മേൽവിരിപ്പ് നിർമ്മി ക്കണം.
5) പന്തലുകളിലും ഹാളുകളിലും മറ്റും 600 ചതുരശ്ര അടി വിസ്‌തീർണ്ണത്തിൽ കുറയാതെ കൗണ്ടറുകൾ ക്യാൻവാസ് തുണി/ബോർഡുകൾ ഉപയോഗിച്ച് നിർമ്മിച്ച് മദ്ധ്യത്തിലൂടെ പ്രവേശനത്തി നാവശ്യമായ വഴി തിരിച്ച് തറയിൽ പരവതാനിവിരിക്കണം. ആവശ്യമായ മേശകൾ (വിരിപ്പിട്ടത്) കസേരകൾ എന്നിവ നിരത്തണം. ഇപ്രകാരം തന്നെ അനുബന്ധമായി പോളിംഗ് ഉദ്യോഗ സ്ഥർക്ക് ഇരിക്കുന്നതിനുള്ള ക്യൂബിക്കിളുകളും നിർമ്മിച്ച് പരവതാനി വിരിച്ച് ആവശ്യമായ കസേരകൾ നിരത്തണം.
6) വൈദ്യസഹായസംഘം, ഫയർ & റസ്‌ക്യു, ഭക്ഷണശാല, അന്വേഷണം. മറ്റ് ആവശ്യം എന്നിവയ്ക്കാവശ്യമായ കൗണ്ടറുകൾ നിർമ്മിക്കണം.
7) വോട്ടിംഗ് യന്ത്രം സൂക്ഷിപ്പു കേന്ദ്രത്തിൽ നിന്നും എണ്ണൽ കേന്ദ്രത്തിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമായി എത്തിക്കുന്നതിനു ആവശ്യമായ വീതിയിൽ ഇരട്ട വേലിയോടുകൂടിയ വഴി നിർമ്മിക്കണം. തറയിൽ പരവതാനി വിരിക്കണം.
8) വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ‘എണ്ണൽ ഹാൾ’ തറ നിരപ്പിൽ നിന്നും 5 അടി ഉയരത്തിൽ ഹാർഡ് ബോർഡ് കൊണ്ടും തുടർന്ന് മുകളിലേക്ക് മേൽക്കൂര വരെയുള്ള ഭാഗം ഇരുമ്പു തൂണുകളാലും നിർമ്മിക്കണം. ഹാളിനകത്ത് ആവശ്യമായ മേശകളും (വിരിയടക്കം) കസേരകളും നിരത്തണം.
9) വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ റിട്ടേണിംഗ് ഓഫീസർക്ക് ആവശ്യമായ മേശ (വിരിയടക്കം) VIP കസേര, തിരഞ്ഞെടുപ്പു നിരീക്ഷകർക്ക് പ്രത്യേകം ക്യാബിൻ നിർമ്മിച്ച് മേശ (വിരിയടക്കം) VIP കസേര എന്നിവ ക്രമീകരിക്കണം.
10) ഇപ്രകാരം ഏറ്റെടുക്കുന്ന നിർമ്മാണപ്രവൃത്തികൾ നിഷ്ക്കർഷിക്കുന്ന നിലവാരത്തിൽ ഏപ്രിൽ 23നകം സ്ട്രോങ് റൂം ക്രമീകരണവും മറ്റു പ്രവർത്തികൾ നിർദ്ദേശപ്രകാരം സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതാണ്.
11) പന്തലുകൾ, കൗണ്ടറുകൾ, ക്യാബിനുകൾ, വോട്ടെണ്ണൽ ഹാൾ എന്നിവകളുടെ നിർമ്മാണം ഏതു ഘട്ടത്തിലും ഇലക്ഷൻ ഒബ്‌സർവർ/ ജില്ലാ വരണാധികാരി/ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവരുടെ നിയന്ത്രണത്തിലായിരിക്കും.
12) വോട്ടിംഗ് യന്ത്ര സൂക്ഷിപ്പു കേന്ദ്രവും പരിസരവും പോലീസിൻ്റെയും വരണാധികാരിയുടെയും നിർദ്ദേശാനുസരണം രാത്രി ആവശ്യത്തിനായി ട്യൂബ് ലൈറ്റുകൾ, സി.എഫ് ലൈറ്റുകൾ, ഹാലജൻ ലൈറ്റുകൾ എന്നിവ ക്രമീകരിക്കുന്നതിനും പോലീസ് സേനാംഗങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയ്ക്കാവശ്യമായ പെഡസ്‌റ്റൽ ഫാനുകൾ വാടകയ്ക്ക് നൽകണം. വോട്ടെ ണ്ണൽ കേന്ദ്രങ്ങളിലേക്കാവശ്യമായ സൗണ്ട് സിസ്റ്റം വാടകയ്ക്ക് നൽകണം.
13) ദർഘാസ് അംഗീകരിക്കപ്പെട്ട സ്ഥാപനം/ സ്ഥാപനങ്ങൾക്ക് അതു സംബന്ധിച്ച് വർക്ക് ഓർഡർ നൽകുന്നതും ഏറ്റെടുത്ത പ്രവൃത്തികൾ ഉത്തരവാദിത്വത്തോടെയും കുറ്റമറ്റ രീതിയിലും പൂർത്തീകരിക്കുമെന്ന് ഒരു സത്യവാങ്‌മൂലം മേധാവി ഒപ്പിട്ടു നൽകേണ്ടതാണ്. ക്വട്ടേഷൻ ലഭിച്ച വ്യക്തി/സ്ഥാപനം മറ്റു വ്യക്തികൾക്ക് ഉപകരാറുകൾ നൽകുവാൻ പാടില്ല. ക്വട്ടേഷൻ ലഭിച്ച വ്യക്തി/സ്ഥാപനം ഈ ഓഫീസിൽ നിന്നും നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമായ സ്ഥലത്തും സമയത്തും മേൽപ്പറഞ്ഞ ക്രമീകരണങ്ങൾ വീഴ്ച കൂടാതെ ഇലക്ഷൻ അടിയന്തര സ്വഭാവം പരിഗണിച്ച് ഏർപ്പെടുത്തേണ്ടതാണ്. കരാർ വ്യവസ്ഥകൾക്ക് അനുസൃതമായി കൃത്യ സമയത്ത് ക്രമീകരണങ്ങൾ നടത്തുന്നതിൽ വീഴ്ച സംഭവിച്ചാൽ ജോലി മറ്റൊരാളെ ഏൽപ്പിക്കുന്നതും ആയതിൽ സംഭവിക്കുന്ന നഷ്ടം ക്വട്ടേഷൻ നൽകിയ കക്ഷിയിൽ നിന്നും ഈടാക്കുന്നതുമാണ്. ഫണ്ടുകൾ കളക്ടറേറ്റിൽ നിന്നും അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് യഥാസമയം അനുവദിക്കും.
14) ഏതെങ്കിലും തരത്തിലുള്ള അപാകതകൾ കാണുന്ന പക്ഷം ക്വട്ടേഷൻ/ക്വട്ടേഷനുകൾ നിരസിക്കപ്പെടും.